വീണ്ടും മീ ടൂ വെളിപ്പെടുത്തലുമായി നടി

മീടു വെളിപ്പെടുത്തലുമായി നടി മാന്‍വി ഗാഗ്രൂ. ടിവിഎഫ് പിച്ചേഴ്‌സ്, ടിവിഎഫ് ട്രിപ്ലിംഗ്, ഫോര്‍ മോര്‍ ഷോര്‍ട്‌സ് പ്ലീസ് എന്നീ ജനകീയ വെബ് സീരീസുകളിലൂടെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായ മാന്‍വിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു വെബ്‌സീരിസില്‍ റോള്‍ കിട്ടാനായി തന്നോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

‘കഴിഞ്ഞവര്‍ഷം എനിക്കൊരു ഫോണ്‍ വന്നിരുന്നു. ഒരു വെബ് സീരിസില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അവര്‍ പറഞ്ഞ പ്രതിഫലം വളരെ കുറവായിരുന്നു. ഞാനത് പറഞ്ഞപ്പോള്‍ എന്റെ പ്രതിഫലം എത്രയാണെന്നു അവര്‍ ചോദിച്ചു. ആദ്യം സ്‌ക്രിപ്റ്റ് കേള്‍ക്കട്ടെ, എനിക്കതില്‍ താത്പര്യം തോന്നിയാല്‍, ഞാനതില്‍ വേണമെന്നു നിങ്ങള്‍ക്കും താത്പര്യമാണെങ്കില്‍ അതിനുശേഷം നമുക്ക് പ്രതിഫലത്തെക്കുറിച്ചും ഡേറ്റിനെക്കുറിച്ചും എല്ലാം സംസാരിക്കാം എന്നു ഞാന്‍ മറുപടി പറഞ്ഞു. പ്രതിഫലം കുറവാണെന്നു ഞാന്‍ പറഞ്ഞതോടെ വിളിച്ചയാള്‍ എന്നോട് പറഞ്ഞത്, ആദ്യം പറഞ്ഞതിന്റെ മൂന്നിരട്ടി തരാമെന്നാണ്, പക്ഷേ, ഞാന്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറകണം.

അയാള്‍ പറഞ്ഞതുകേട്ട് ഞാന്‍ അന്ധാളിച്ചു പോയി. മീ ടു ക്യാമ്പയിന്‍ കാലത്തും ഇങ്ങനെയൊക്കെ ഇവിടെ നടക്കുന്നൂ. ഞാനയാളോട് എന്തൊക്കെയാണ് പറഞ്ഞതെന്ന് അറിയില്ല. ഞാനയാളെ ചീത്ത വിളിച്ചു. എന്നോട് ഈ തരത്തില്‍ സംസാരിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നുവെന്നു ചോദിച്ചു. പൊലീസില്‍ നിനക്കെതിരേ പരാതി കൊടുക്കാന്‍ പോവുകയാണെന്നു പറഞ്ഞു.ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു; 34 കാരിയായ നടി പറയുന്നു. ആമസോണ്‍ െ്രെപമിലെ ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസിന്റെ രണ്ടാം സീസണാണ് മാന്‍വിയുടെ പുതിയ വെബ് സീരീസ്.

pathram:
Related Post
Leave a Comment