വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സമയം നല്‍കിക്കൊണ്ട് മാത്രമേ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ നടത്തുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സമയം നല്‍കിക്കൊണ്ട് മാത്രമേ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകള്‍ നടത്തുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. പരീക്ഷാക്രമം മാറ്റാനോ, ചുരുക്കാനോ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ആര്‍ക്കും ആശങ്ക വേണ്ട, ബാക്കിയുള്ള ദിവസങ്ങള്‍ ശാസ്ത്രീയമായി പുന:ക്രമീകരിച്ചുകൊണ്ട് കുട്ടികളുടെ എല്ലാ അവകാശങ്ങളും നിലനിര്‍ത്തിക്കൊണ്ട് പരീക്ഷ നടത്തുമെന്നും അദേഹം വ്യക്തമാക്കി. പത്താം ക്ലാസില്‍ മൂന്ന് പരീക്ഷകളും, ഹയര്‍സെക്കന്‍ഡറിയില്‍ നാല് പരീക്ഷകളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അഞ്ച് പരീക്ഷകളുമാണ് പൂര്‍ത്തിയാകാനുള്ളത്.

അവശ്യ ഘട്ടം വന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്താനും വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജ്മാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാമ്പ്രദായിക രീതിയില്‍ തന്നെ പരീക്ഷ നടത്താനാണ് പ്രഥമ പരിഗണനയെന്നും അദേഹം പറഞ്ഞു.

pathram:
Related Post
Leave a Comment