കുറ്റവാളികള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയെടുക്കും…ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് പ്രശ്‌നമല്ലെന്നു മുഖ്യമന്ത്രി , വിദ്യാര്‍ഥിനിയുടെ വിടിനു നേരെയുണ്ടായ ആക്രമത്തില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പത്തനംതിട്ട തണ്ണിത്തോടില്‍ കൊറോണ നിരീക്ഷണത്തിലുള്ള വിദ്യാര്‍ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കും. അക്രമികളെ സമൂഹം ഒറ്റപ്പെടുത്തണം. അവര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെന്നത് പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോയമ്പത്തൂരിലെ കോളജിലെ വിദ്യാര്‍ഥിനിയായ കുട്ടി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. അച്ഛന് വധഭീഷണിയുമുണ്ടായി. ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനുള്ള പ്രതികാരമായാണ് അക്രമമെന്നാണ് ആരോപണം. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് പേരെ അറസ്റ്റുചെയ്തു. മൂന്നു പേരും സിപിഎം പ്രവര്‍ത്തകരാണ്.

pathram:
Related Post
Leave a Comment