പ്രവാസികള്‍ക്ക് ഓണലൈന്‍ വഴി മെഡിക്കല്‍ സേവനം

രുവനന്തപുരം: പ്രവാസികള്‍ക്ക് ഓണലൈന്‍ വഴിയും മെഡിക്കല്‍ സേവനം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി മലയാളികള്‍ കുടുതലായുള്ള രാജ്യങ്ങളില്‍ അഞ്ചു കോവിഡ് ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സിന്റെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം തുടങ്ങുക. നോര്‍ക്ക വെബ്‌സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യണം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മുതല്‍ 6 വരെയാണ് പ്രമുഖ ഡോക്ടമാരുടെ ടെലഫോണ്‍ സേവനം ലഭിക്കുക. വിദേശത്ത് ആറു മാസത്തില്‍ കുറായാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്നവര്‍ക്ക് നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് ഇപ്പോഴുണ്ട്. അത് വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തും.

ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും അവിടെയുള്ള വിവിധ സംഘടനകളും അടങ്ങുന്ന ഗ്രൂപ്പുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുകയാണ് ചെയ്യുകയെന്നും ഈ ഹെല്‍പ് ഡെസ്‌ക്കുകളുമായി സഹകരിക്കണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനറല്‍ മെഡിസിന്‍, സര്‍ജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, ഇ.എന്‍ട.ടി, ഒഫ്താല്‍മോളജി തുടങ്ങിയ മേഖലകളിലുള്ള സേവനമാണ് ലഭിക്കുകയെന്നും അദേഹം അറിയിച്ചു.

pathram:
Leave a Comment