ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി; അന്തിമ തീരുമാനം ശനിയാഴ്ച…

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ തുടരുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ച വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന രണ്ടാമത്തെ ചര്‍ച്ചയാണിത്. ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാനാവില്ലെന്നും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഇന്ന് വിവിധ രാഷ്ട്രീയ നേതാക്കളുമായി നടന്ന വിഡിയോ കോണ്‍ഫറന്‍സിനുശേഷം പ്രധാനമന്ത്രി അറിയിച്ചു.

ലോക്ഡൗണ്‍ നീട്ടാനാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നതെന്നാണു വിവരം. എന്നാല്‍ അടച്ചുപൂട്ടല്‍ നീണ്ടാല്‍ രാജ്യത്തിന്റെ സാമ്പത്തിക നില പ്രതിസന്ധിയിലാകുമെന്നതിനാല്‍ ഇളവുകളോടെ ലോക്ഡൗണ്‍ തുടരാനാകും സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ ഏപ്രില്‍ 14നു ശേഷവും അടച്ചിടണമെന്ന് പ്രധാനമന്ത്രിയോട് മന്ത്രിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് കോവി!ഡ് കേസുകള്‍ 5000 കടന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. കോവിഡ് പ്രതിരോധിന മാര്‍ഗങ്ങളാണ് പ്രധാനമായി ചര്‍ച്ചയായതെന്നാണ് വിവരം. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, എന്‍എസ്പി നേതാവ് ശരദ് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ്, ശിവസേന നേതാവ് സഞ്ജയ് റാവുത്ത്, ബിഎസ്പി നേതാവ് സതീഷ് മിശ്ര,ജനതാദള്‍ നേതാവ് രാജീവ് രഞ്ജന്‍ സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജി എന്നിവരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

pathram:
Leave a Comment