ആവേശ പോരാട്ടങ്ങള്‍ വീണ്ടും നിങ്ങള്‍ക്ക് മുന്നില്‍… സമയക്രമം ഇങ്ങനെ…

ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ആവേശ പോരാട്ടങ്ങള്‍ വീണ്ടും കാണാന്‍ അവസരം ഒരുങ്ങുന്നു.
2000-2005 കാലയളവിലെ ഇന്ത്യയുടെ സുപ്രധാന ക്രിക്കറ്റ് പോരാട്ടങ്ങള്‍ പുനഃസംപ്രേഷണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഡിഡി സ്‌പോര്‍ട്‌സ് അറിയിച്ചു. ഏതൊക്കെ മത്സരങ്ങളാണെന്ന കൃത്യമായ വിവരം നേരത്തെ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ബിസിസിഐ ഈ വിവരം പുറത്തുവിട്ടിരിക്കുകയാണ്. 7ാം തിയതി മുതലുള്ള 10 ദിവസങ്ങളിലെ ഷെഡ്യൂളാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്.

2003 ല്‍ ഇന്ത്യയില്‍ വെച്ച് ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ മത്സരിച്ച ത്രിരാഷ്ട്ര ഏകദിന പരമ്പര 7,9 തീയതികളിലായി സംപ്രേഷണം ചെയ്യും, 10നും 11നുമായി 2000 ലെ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം, 11ന് 2001 ല്‍ നടന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം, 12ന് 2002 ലെ വെസ്റ്റിന്‍ഡീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനം, 13ന് ഇന്ത്യയും ഓസ്‌ട്രേലിയയുമായി 2001ല്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റ്, 14ന് 2005 ല്‍ നടന്ന ശ്രീലങ്കന്‍ടീമിന്റെ ഇന്ത്യന്‍ പര്യടനം എന്നിവയാണ് ഡിഡി സ്‌പോര്‍ട്‌സിലൂടെ വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ സ്വീകരണ മുറിയിലെത്തുക.

ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഷാരൂഖ് ഖാന്‍ നായകനായ സര്‍ക്കസ്, രജിത് കപൂര്‍ നായകനായ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, ഇതിഹാസ സീരിയലായ രാമായണം, മഹാഭാരതം, എന്നിവയൊക്കെ ദൂരദര്‍ശന്‍ പുനഃസംപ്രേഷണം ചെയ്യുന്നുണ്ട്. ശക്തിമാന്‍ ഉടന്‍ സംപ്രേഷണം തുടങ്ങുമെന്നും സൂചനയുണ്ട്.

pathram:
Related Post
Leave a Comment