സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായവുമായി നയന്‍താരയും

സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് വേണ്ടി 20 ലക്ഷം നല്‍കി ദക്ഷിണേന്ത്യന്‍ താരസുന്ദരി നയന്‍താര. സിനിമാ രംഗം നിലച്ചതോടെ ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായിരിക്കുന്നത് ദിവസവേതനക്കാരാണ്.

ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരം പണം സംഭാവന ചെയ്തത്. ദക്ഷിണേന്ത്യയിലെ മറ്റു താരങ്ങളായ രജനികാന്തും വിജയ് സേതുപതിയും സൂര്യയുമെല്ലാം നേരത്തെ കൊവിഡ് കാലത്തെ നേരിടാന്‍ സംഭാവന നല്‍കിയിരുന്നു. ഭക്ഷണവും മറ്റും ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ച് നിരവധി അഭിനേതാക്കള്‍ രംഗത്തെത്തി.

കൊവിഡ് ബാധയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബോളിവുഡിലെ ദിവസ വേതനക്കാരുടെ 25,000 കുടുംബങ്ങളെ സല്‍മാന്‍ ഖാന്‍ ഏറ്റെടുത്തിരുന്നു. ഫെഡറേഷന്‍ ഓഫ് വെസ്‌റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയിസാണ് (എഫ്ഡബ്ലുഐസിഇ) ഈ വാര്‍ത്ത പുറത്തുവിട്ടത്. താരം ഏറ്റെടുക്കുന്നത് സിനിമാ മേഖലയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ആളുകളുടെ കുടുംബങ്ങളെയാണ്. 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമാരംഗത്ത് ബുദ്ധിമുട്ടിലായത് ദിവസവേതനക്കാരായിരുന്നു. മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്..

pathram:
Related Post
Leave a Comment