കാസര്‍കോട് ചികിത്സ കിട്ടാതെ ഓരാള്‍ കൂടി മരിച്ചു

കാസര്‍കോട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ കാസര്‍കോട് ഇന്ന് ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ(61) ആണ് മരിച്ചത്. ഇതോടെ ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി. ഹൃദ്രോഹ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികിത്സയിലായിരുന്നു ഇയാള്‍.

അതിര്‍ത്തി പ്രദേശത്തു നിന്ന് എട്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് രുദ്രപ്പ ചികിത്സ തേടിയിരുന്ന ആശുപത്രി. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ ചികിത്സ തുടരാന്‍ സാധിക്കാതെ വന്നു. രോഗ മൂര്‍ച്ഛിച്ചതോടെ ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

pathram:
Related Post
Leave a Comment