വ്യാജ പ്രചാരണം മുഖ്യമന്ത്രിയ്‌ക്കെതിരെ കേസ്

അഗര്‍ത്തല: കൊറോണ വൈറസിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തിയതിന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെതിരെ കേസെടുത്തു. ത്രിപുരയിലെ മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഗോപാല്‍ റോയ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബിപ്ലവ് ദേബ് വ്യാജ പ്രചാരണം നടത്തുന്നതിന്റെ വീഡിയോ സഹിതമാണ് റോയ് പരാതി നല്‍കിയത്.

മണിപ്പൂരില്‍ പത്തൊന്‍പതും കരിംഗഞ്ചില്‍ പതിനാറും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ബിപ്ലവ് ദേബ് മാധ്യമങ്ങളോട് പറഞ്ഞത്. അഗര്‍ത്തലയിലെ ജി്ബി ആശുപത്രിയില്‍ ഏപ്രില്‍ രണ്ടിന് 19 കൊവിഡ് കേസുകളും അസമിലെ കരിംഗഞ്ചില്‍ 16 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതിനാല്‍ അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു ബിപ്ലവ് ദേബിന്‍െ്‌റ പ്രസ്താവന. എന്നാല്‍ ഔദ്യോഗിക കണക്കുള്‍ പ്രകാരം മണിപ്പൂരില്‍ രണ്ടും കരിംഗഞ്ചില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ പറയുമ്പോഴാണ് ഒരു മുഖ്യമന്ത്രി തന്നെ വ്യാജ പ്രചാരണം നടത്തുന്നതെന്ന് പരാതിക്കാരനായ എം.എല്‍.എ കുറ്റപ്പെടുത്തി. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷന്‍ 182, 505(1) വകുപ്പുകള്‍ പ്രകാരമാണ് ബിപ്ലവ് ദേബിനെതിരെ കേസെടുത്തിരിക്കുന്നത്.

pathram:
Related Post
Leave a Comment