അച്ഛന്‍ ലോക് ഡൗണ്‍ ലംഘിച്ചെന്ന് മകന്‍ പൊലീസിന് പരാതി നല്‍കി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചുവെന്ന പരാതിയില്‍ ഡല്‍ഹിയില്‍ 59 കാരനെതിരെ പോലീസ് കേസെടുത്തു. സൗത്ത്‌വെസ്റ്റ് ഡല്‍ഹിയില്‍ വസന്ത് കുഞ്ച് സ്വദേശിയ്‌ക്കെതിരെയാണ് പോലീസ എഫ്‌എൊര്‍ രജിസ്റ്റര്‍ ചെയ്തത്.

ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചുവെന്ന് കാട്ടി ഇയാളുടെ മകനാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വസന്ത് കുഞ്ച് സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. 59 കാരന്റെ മകന്‍ അഭിഷേക് ആണ് പോലീസില്‍ പരാതി നല്‍കിയത്. നിയന്ത്രണം പാലിക്കാതെ ചുറ്റിക്കറങ്ങുകയാണെന്ന് കാട്ടിയാണ് മകന്‍ പിതാവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

pathram:
Related Post
Leave a Comment