ലോക്ഡൗണിനിടെ ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു

ലോക്ക് ഡൗണിനിടെ മദ്യവില്‍പ്പനശാലയില്‍ വന്‍ മോഷണം. മംഗളുരുവില്‍ മദ്യവില്‍പ്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. ഉള്ളാലിലുള്ള മദ്യവില്‍പ്പനശാലയിലാണ് മോഷണം നടന്നത്.

മോഷ്ടാക്കള്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. വില കൂടിയ ബ്രാന്‍ഡുകളും വില കുറഞ്ഞ ബ്രാന്‍ഡുകളും ഒരുപോലെ കടത്തിക്കൊണ്ടു പോയതായി പോലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മദ്യവില്‍പ്പനശാലകളടക്കം അടഞ്ഞുകിടക്കുകയായിരുന്നു.

തെളിവ് നശിപ്പിക്കാന്‍ കടയിലെ സി.സി.ടി.വി റെക്കോര്‍ഡറും കള്ളന്‍മാര്‍ കൊണ്ടുപോയിട്ടുണ്ട്. തൊട്ടടുത്ത കടയില്‍ നിന്ന് പത്ത് പാക്കറ്റ് സിഗരറ്റും കള്ളന്‍മാര്‍ കൊണ്ടുപോയി.

pathram:
Related Post
Leave a Comment