49 കായിക താരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ കായിക താരങ്ങളുമായി പ്രധാനമന്ത്രി മോഡി ചര്‍ച്ച നടത്തി. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി, സച്ചിന്‍ തെണ്ടൂല്‍ക്കര്‍, സൗരവ് ഗാംഗുലി ഉള്‍പ്പെടെ 49 കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മാര്‍ച്ച് 24 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗണിനിടെയാണ് അസാധാരണ സാഹചര്യത്തില്‍ താരങ്ങളുമായി ചര്‍ച്ച നടത്തിയിരിക്കുന്നത്. മേരി കോം, പി.ടി. ഉഷ, പുല്ലേല ഗോപിചന്ദ്, വിശ്വനാഥന്‍ ആനന്ദ്, ഹിമാ ദാസ്, ബജ്‌റംഗ് പുനിയ, പി.വി സിന്ധു, രോഹിത് ശര്‍മ്മ, വീരേന്ദ്രര്‍ സെവാഗ്, യുവരാജ് സിങ്, ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

‘കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് കായിക താരങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതെന്നും, സെല്‍ഫ് ഡിസിപ്ലിന്‍, നിര്‍ബന്ധബുദ്ധി, കൂട്ടായ പ്രവര്‍ത്തനം, പോരാടാനുള്ള ആവേശം എന്നിവ സ്‌പോര്‍ട്‌സിനു വേണംസമാനമായി തന്നെയുള്ള പോരാട്ടമാണ് കൊറോണയ്‌ക്കെതിരെയും ആവശ്യം…’ മോഡി ട്വീറ്റ് ചെയ്തു. ചര്‍ച്ചയില്‍ കായിക മന്ത്രി കിരണ്‍ റിജ്ജ്‌വും പങ്കെടുത്തു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ കായിക താരങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചയെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ താരത്തിനും സംസാരിക്കാന്‍ നിശ്ചിത സമയം നല്‍കിയായിരുന്നു ചര്‍ച്ച. 12 താരങ്ങള്‍ക്ക് മൂന്ന് മിനിറ്റ് വീതവും നല്‍കി.

pathram:
Related Post
Leave a Comment