ഇതാണ് വേണ്ടത്…!!! വീണ്ടും കയ്യടി മുഖ്യമന്ത്രിക്ക്; ഇനി മോദി എന്ത് ചെയ്യുമെന്ന് നോക്കാം…

ലോക്ഡൗണ്‍ നടപ്പാക്കിയതിനൊപ്പം വായ്പാ തിരിച്ചടവിന് മൂന്നു മാസത്തെ മോറട്ടോറിയം അനുവദിച്ച നടപടിക്കൊപ്പം പലിശയും ഒഴിവാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രിയോടും ബാങ്കുകളോടും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായ്പാ തിരിച്ചടവിന് സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും പലിശ ഒഴിവാക്കാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് അധികബാധ്യതയാണ് ഉണ്ടാകുന്നത്. ഉപയോക്താക്കള്‍ക്കു തന്നെ ഇതുസംബന്ധിച്ചു തീരുമാനമെടുക്കാനുള്ള അവകാശമാണു ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. വായ്പകള്‍ ഇപ്പോള്‍ തുടരുന്നതു പോലെ അടയ്ക്കുന്നവര്‍ക്ക് ആ രീതി തുടരാം. എന്നാല്‍ തിരിച്ചടവിനു മൂന്നു മാസത്തെ സാവകാശം വേണ്ടവര്‍ക്ക് അപേക്ഷ നല്‍കി ഇളവ് നേടാന്‍ കഴിയും.

മൂന്നു മാസത്തെ സാവകാശം ലഭിക്കുമ്പോള്‍ ആ കാലയളവിലെ പലിശ ബാങ്കുകള്‍ ഈടാക്കുക തന്നെ ചെയ്യുമെന്ന് ഇപ്പോള്‍ എസ്ബിഐ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നീട്ടിവയ്ക്കലിന്റെ അനന്തരഫലം എന്തൊക്കെയാകുമെന്ന് ബാങ്ക് കൃത്യമായി വിശദീകരിക്കുന്നു.

54 മാസം കൂടി തിരിച്ചടവു കാലാവധിയുള്ള ആറു ലക്ഷം രൂപയുടെ വാഹനവായ്പയ്ക്ക് അധികമായി നല്‍കേണ്ടിവരുന്ന പലിശ ഏകദേശം 19,000 രൂപയാണ്. അതായത് ഒന്നര മാസത്തെ ഇഎംഐയ്ക്കു തുല്യം.
15 വര്‍ഷം തിരിച്ചടവു കാലാവധിയുള്ള 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് 2.34 ലക്ഷം രൂപ അധിക പലിശ നല്‍കേണ്ടിവരും. ഏകദേശം എട്ട് ഇഎംഐയ്ക്ക് തുല്യം വരുന്ന തുകയാണ്.

ചുരുക്കത്തില്‍ വന്‍ നഷ്ടമാണ് ഉപയോക്താക്കള്‍ക്ക് വരുന്നത്. ഇത് ഒഴിവാക്കാനാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന് കണ്ടറിയാം..

pathram:
Leave a Comment