കൊല്ലത്ത് ഗര്‍ഭിണിക്ക് കൊറോണ സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് ഗര്‍ഭിണിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മറ്റൊരാള്‍ ഒന്നൊര മാസം ഗര്‍ഭിണിയായ യുവതിയാണ്. കടയ്ക്കല്‍ ഇട്ടിവ വെളിന്തറ സ്വദേശിനിയാണ്. കഴിഞ്ഞ 20 നാണ് ഇവര്‍ ഭര്‍ത്താവുമൊത്ത് ഖത്തറില്‍ നിന്നെത്തിയത്. തുടര്‍ന്ന് ഇവര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. സ്രവത്തിന്റെ പരിശോധനാ ഫലം ഇന്നാണ് എത്തിയത്. എന്നാല്‍ ഇവരുടെ ഭര്‍ത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.

അതേസമയം തബ്ലീഗില്‍ പങ്കെടുത്ത യുവതിക്കും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പ.െങ്കടുത്ത യുവതി മുംബൈ വഴി കഴിഞ്ഞ 24 നാണ് മടങ്ങിയെത്തിയത്. പുനലൂര്‍ വാളക്കോട് സ്വദേശിനിയാണ് ഇവര്‍. ഇവരുടെ ഭര്‍ത്താവും നിരീക്ഷണത്തിലാണ്.

pathram:
Related Post
Leave a Comment