വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച എമിറേറ്റസ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഇതു സംബന്ധിച്ച് യുഎഇ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. ഏപ്രില്‍ ആറു മുതലാണ് എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക.

നിയന്ത്രിത സര്‍വീസുകളായാണ് നടത്തുന്നതെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ആയ ഷെയ്ഖ് അഹമ്മദ് ബിന്‍ സയിദ് അല്‍ മക്തും ട്വീറ്റ് ചെയ്തു. യുഎഇ സന്ദര്‍ശിക്കാന്‍ എത്തിയവരെയും താമസക്കാരെയുമാണ് വിമാനത്തില്‍ അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കുമെന്നും അദേഹം അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ യുഎഇയില്‍ നിന്ന് പുറത്തേയ്ക്കുള്ള യാ;്രക്കാര്‍ക്ക് വേണ്ടിയായിരിക്കും സര്‍വീസുകള്‍ നടത്തുക. എയര്‍ കാര്‍ഗോയും ഈ വിമാനങ്ങളിലുണ്ടാകും.

pathram:
Related Post
Leave a Comment