ക്ഷീര കര്‍ഷകര്‍ക്ക് ആശ്വസിക്കാം… നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ

ക്ഷീര കര്‍ഷകരില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കാന്‍ മില്‍മയുടെ തീരുമാനം. നാളെ മുതല്‍ സംഭരിച്ചു തുടങ്ങും. മില്‍മ മലബാര്‍ യൂണിറ്റിന്റേതാണ് തീരുമാനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ സംഭരിക്കുന്ന പാല്‍ തമിഴ്‌നാട് ഏറ്റെടുക്കാന്‍ തയാറല്ലാതെ വന്ന സാഹചര്യത്തിലാണ് ഇന്നു മുതല്‍ മുഴുവന്‍ പാലും സംഭരിക്കില്ല എന്ന തീരുമാനത്തിലേക്ക് മില്‍മ എത്തിയത്.

കേരള മുഖ്യമന്ത്രിയും കേരള വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു ഉള്‍പ്പെടെയുള്ള ആളുകള്‍ തമിഴ്‌നാട് സംസ്ഥാന സര്‍ക്കാറുമായി സംസാരിച്ചതിന്റെ ഭാഗമായി തമിഴ്‌നാട് ഈ റോഡുള്ള പാല്‍പ്പൊടി ഫാക്ടറിയിലേക്ക് പാല്‍, പാല്‍പ്പൊടിയായി സൂക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. മാത്രമല്ല, വെല്ലൂര്‍, ഡിണ്ടിഗല്‍ എന്നിവിടങ്ങളിലും പാല്‍ ഏറ്റെടുത്ത് പാല്‍പ്പൊടിയായി സൂക്ഷിക്കാമെന്ന് ഏറ്റിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് മില്‍മ മുഴുവന്‍ പാലും സംഭരിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. മില്‍മയുടെ മലബാര്‍ യൂണിറ്റാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മില്‍മയുടെ മലബാര്‍ യൂണിറ്റില്‍ നിന്ന് ആറരലക്ഷം പാലാണ് ഒരു ദിവസം സംഭരിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇത് പൂര്‍ണമായും വിപണിയിലെത്തിക്കാന്‍ പറ്റാതിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതല്‍ വീണ്ടും പാല്‍ സംഭരണം ആരംഭിക്കുന്നത്.

pathram:
Leave a Comment