സൗജന്യ റേഷന്‍ വാങ്ങാന്‍ ഓരോ ദിവസവും പോകേണ്ടത് ഇങ്ങനെയാണ്…

തിരുവനന്തപുരം: കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ നാളെ മുതല്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റേഷന്‍ കടകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയാകും റേഷന്‍ വിതരണം. റേഷന്‍ വീട്ടില്‍ എത്തിക്കുന്നതിന് ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം റേഷന്‍ കടകള്‍ക്ക് സ്വീകരിക്കാവുന്നതാണ്.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത റേഷന്‍ കടകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയുണ്ടാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തനിയെ വന്ന് റേഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്കും അസുഖബാധിതരായി കിടക്കുന്നവര്‍ക്കും വീട്ടില്‍ റേഷന്‍ എത്തിച്ചുനല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇത് സത്യസന്ധമായി ചെയ്യണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡ് നമ്പര്‍ പ്രകാരം റേഷന്‍ വിതരണം ക്രമപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നാളെ 0,1 അക്കത്തില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് റേഷന്‍ വിതരണം ചെയ്യും. ഏപ്രില്‍ രണ്ടിന് 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്ക് റേഷന്‍ വാങ്ങാം. ഏപ്രില്‍ മൂന്നിന് 4, 5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും ഏപ്രില്‍ 4ന് 6, 7. അടുത്ത ദിവസമായ ഏപ്രില്‍ 5ന് 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും റേഷന്‍ വാങ്ങാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിശ്ചിത ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വാങ്ങാന്‍ കഴിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദിവസം കാര്‍ഡ് നമ്പര്‍
അവസാനിക്കുന്ന അക്കങ്ങള്‍
1-4-20. 0,1
2-4-20. 2,3
3-4-20. 4,5
4-4-20. 6,7
5-4-20. 8,9

അതാത് ദിവസങ്ങളില്‍ റേഷന്‍ വാങ്ങിക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ഏപ്രില്‍ ആറാം തീയതിക്ക് ശേഷം റേഷന്‍കടയില്‍ പോയാല്‍ മതി.

pathram:
Leave a Comment