കൊറോണ വ്യാപിച്ചത് കാരണം ലോകരാഷ്ട്രങ്ങളില്‍ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന (യുഎന്‍). ഇന്ത്യയും ചൈനയും ഒഴികെയുള്ള രാഷ്ട്രങ്ങളില്‍ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎന്‍ ട്രേഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു പ്രശ്‌നം രൂക്ഷമാവുക.
പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ഈ രാജ്യങ്ങള്‍ക്ക് 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാപാക്കേജ് ആവശ്യമാണ്. കയറ്റുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്കു വരുന്ന രണ്ടു വര്‍ഷങ്ങളില്‍ 2–3 ലക്ഷം കോടി ഡോളര്‍ വരുമാനനഷ്ടം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. സാമൂഹികവും സാമ്പത്തികവും ധനപരവുമായ പ്രശ്‌നങ്ങള്‍ നേടുന്നതിന് 5 ലക്ഷം കോടി ഡോളര്‍ ചെലവിടാന്‍ ജി–20 കൂട്ടായ്മയുടെ നേതാക്കള്‍ വിഡിയോ കോണ്‍ഫറന്‍സിങ് ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു.
Leave a Comment