ശബരിമലയില്‍ ദര്‍ശനം അനുവദിക്കേണ്ടെന്ന് തീരുമാനം

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ക്ക് വിഷുവിന് ശബരിമലയില്‍ ദര്‍ശനം അനുവദിക്കേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ഈ മാസം 31വരെ പ്രവേശനം വിലക്കിക്കൊണ്ടും, ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഉത്തരവിട്ടിരുന്നു.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉത്തരവുകളുടെ കാലാവധി അടുത്തമാസം 14വരെ ദീര്‍ഘിപ്പിച്ചു. ബോര്‍ഡിലെ ദിവസ വേതനക്കാരൊ!ഴികെയുള്ള മു!ഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളത്തില്‍ കുറയാത്ത തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും ബോര്‍ഡ് യോഗം അഭ്യര്‍ത്ഥിച്ചു.

pathram:
Related Post
Leave a Comment