അച്ചായന്‍ ഇങ്ങനാണ്…!!! കൊറോണ സന്നദ്ധ സേനയില്‍ അംഗമായി ടോവിനോ

കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് രാജ്യം തന്നെ സ്തംഭിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി സിനിമാ താരങ്ങള്‍ അടക്കം മുന്നോട്ടുവരുന്നുണ്ട്. സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. താനുള്‍പ്പെടെയുള്ള സിനിമയിലെ പലരും ഇതില്‍ പങ്കാളികളാകാന്‍ തയ്യാറായി വന്നിട്ടുണ്ടെന്ന് ടൊവിനോ പറഞ്ഞു.
ടൊവിനോ തോമസിനെ കൂടാതെ സണ്ണി വെയ്ന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി തുടങ്ങിയവര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിന്റെ ബോധവത്ക്കരണപരിപാടികള്‍ക്കും പിന്തുണ നല്‍കുന്നതിനു വേണ്ടിയാണ് ഈ സന്നദ്ധ സേന. 22നും 40നും ഇടയില്‍ പെടുന്ന യുവാവ് ആയതുകൊണ്ട് താത്പര്യപൂര്‍വം റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം വരെ മൂവായിരത്തോളം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒരു 1465 പേരെങ്കിലും ഐസോലേഷന്‍ വാര്‍ഡില്‍ രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.’ ടൊവിനോ തോമസ് പറഞ്ഞു.

കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ ആദ്യദിവസം കൊണ്ട് 5000 ല്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മൂവായിരത്തിലധികം പേര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും 1465 പേര്‍ കൂട്ടിരിപ്പുകാരാകാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ നിങ്ങളും ആഗ്രഹിക്കുന്നുവെങ്കില്‍ ഓണ്‍ലൈനായി sannadham.kerala.gov.in/registration എന്ന വെബ്‌സൈറ്റ് ലിങ്കില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8086987262, 9288559285, 9061304080 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.

pathram:
Leave a Comment