കുട്ടികളെ ഭയപ്പെടുത്താന്‍ കെട്ടിത്തൂങ്ങി അഭിനയിച്ച ഗൃഹനാഥന് ജീവന്‍ നഷ്ടമായി

കുട്ടികളെ ഭയപ്പെടുത്തുന്നതിനായി കിടപ്പുമുറിയില്‍ കയറി കെട്ടിത്തൂങ്ങിയ ഗൃഹനാഥന്‍ മരിച്ചു. അരൂര്‍ ചേംഞ്ചേരില്‍ (പ്രിയ ഭവനം) ദേവദാസന്‍ പിള്ള (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. തൂങ്ങുന്ന സമയത്ത് അബദ്ധത്തില്‍ കാല്‍ തെറ്റിയതാണ് അപായപ്പെടാന്‍ കാരണമെന്നു പറയുന്നു.

അനക്കം കേട്ട് വീട്ടുകാര്‍ മുറിയില്‍ കയറിയപ്പേഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണം സംഭവിച്ചു.

പോലീസ് നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു വരികയായിരുന്നു ദേവദാസന്‍ പിള്ള. ഭാര്യ: ഗീത. മക്കള്‍: പ്രിയ, പാര്‍വതി.

pathram:
Related Post
Leave a Comment