രാജ്യത്ത് കൊറോണ മരണം കൂടുന്നു; ഇന്ന് മരിച്ചത്…

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഇന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദിലും ശ്രീനഗറിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 24 ആയി.

ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ശേഷമാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച രണ്ട് പേരും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നു.

അതേസമയം, കൊവിഡില്‍ ലോകത്താകെ മരിച്ചവരുടെ എണ്ണം 30,000 കടന്നു. 6,63,168 പേരാണ് ഇന്നലെ വരെ ലോകത്ത് കൊവിഡ് ബാധിതരായത്. സുഖം പ്രാപിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. അമേരിക്കയില്‍ മാത്രം രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികം ആയിരിക്കുകയാണ്. ന്യൂയോര്‍ക്കില്‍ മാത്രം അരലക്ഷത്തോട് അടുത്ത് രോഗികളായി. ബ്രിട്ടനില്‍ ആരോഗ്യ സെക്രട്ടറിക്കും പ്രധാനമന്ത്രിയെ കൂടാതെ കൊവിഡ് സ്ഥിരീകരിച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പൊതു കടാശ്വാസ ഫണ്ട് ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment