മുന്‍ മന്ത്രിയും നിരീക്ഷണത്തില്‍

ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവുമായി അടുത്തിടപഴകിയ കെ.സി ജോസഫ് എം.എല്‍.എ നിരീക്ഷണത്തില്‍. കൊവിഡ് സ്ഥിരീകരിച്ച ഇടുക്കി സ്വദേശി എം.എല്‍.എ ഹോസ്റ്റല്‍ സന്ദര്‍ശിച്ചപ്പോള്‍ കെ.സി ജോസഫിന്റെ മുറിയില്‍ പോവുകയും ഏറെ സമയം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്ന് കെ.സി ജോസഫ് അറിയിച്ചു.

ഡോക്ടര്‍മാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കെ.സി ജോസഫിന് കൊവിഡ് ലക്ഷണങ്ങളില്ല. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് നിരീക്ഷണത്തില്‍ പോകാന്‍ തയ്യാറാവുകയായിരുന്നു. മാര്‍ച്ച് 11നാണ് ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ധര്‍ണ്ണയിലടക്കം ഇയാള്‍ പങ്കെടുത്തു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസിലും ഇയാള്‍ എത്തിയിരുന്നു. മാര്‍ച്ച് 26നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

pathram:
Related Post
Leave a Comment