പ്രധാനമന്ത്രി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

കൊവിഡ് 19 വൈറസ് ബാധയുടെയും പശ്ചാത്തലത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാവിലെ 11 ന് തന്റെ റേഡിയോ പ്രോഗ്രാം മാന്‍ കിബാത് വഴിയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ മാന്‍ കിബാത്.

അതേസമയം, കൊവിഡ് 19 വൈറസ് ബാധ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആദ്യം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഒരു ദിവസത്തെ ‘ജനത കര്‍ഫ്യൂ’ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. വൈറ്‌സ് വ്യാപനം തുടരുന്ന അവസരത്തില്‍ ഈ മാസത്തെ പ്രധാനമന്ത്രിയുടെ മാന്‍ കിബാത് രാജ്യം ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളോ പ്രഖ്യാപനങ്ങളോ ഉണ്ടാവുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

pathram:
Related Post
Leave a Comment