രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി

ചുമയും പനിയുമായി എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കുകയും മെഡിക്കൽ കോളേജിലേക്ക് തള്ളിവിടുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മുന്നറിയിപ്പ് നൽകി.

ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും ചില ആശുപത്രികളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്.

രോഗികൾക്ക് കോവിഡ് ലക്ഷണങ്ങൾ സംശയിച്ചാൽ ഇക്കാര്യം മെഡിക്കൽ ഹെൽപ് ലൈനിൽ അറിയിക്കണം. തുടർ നടപടികൾ ആരോഗ്യ വകുപ്പ് നിർദേശിക്കുകയും സ്വീകരിക്കുകയും ചെയ്യും.

കോവിഡിനെതിരെ പൊതു – സ്വകാര്യ ആശുപത്രികൾ ഒന്നിച്ച് പോരാടുമ്പോൾ ഈ ലക്ഷ്യത്തെ തകർക്കുന്ന പ്രവർത്തനം ഉണ്ടാകരുതെന്നും കളക്ടർ അഭ്യർത്ഥിച്ചു.

pathram desk 2:
Related Post
Leave a Comment