ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും കൊറോണ സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പരിശോധനാ ഫലം പോസിറ്റീവ് ആണെന്നും സെല്‍ഫ് ഐസലേഷനില്‍ പ്രവേശിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വീട്ടിലിരുന്ന് ജോലികള്‍ ചെയ്യാനാണ് തീരുമാനമെന്നും മാറ്റ് വ്യക്തമാക്കി.
നേരത്തെ ബോറിസ് ജോണ്‍സണും പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് അദ്ദേഹത്തില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കുകയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സനും ഐസലഷനില്‍ പ്രവേശിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ വിവിധ രാഷ്ട്രത്തലവന്‍മാര്‍ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബോറിസ് ജോണ്‍സണ്‍ ഒരു പോരാളിയാണ്, അദ്ദേഹം കൊവിഡിന്റെയും വെല്ലുവിളിയെയും മറികടക്കുമെന്ന് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി മോഡി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
Leave a Comment