കൊറോണ ബാധിച്ച ഡോക്ടര്‍ മരിച്ചു

ബെംഗളൂരു: കൊറോണ ബാധിച്ച ഡോക്ടര്‍ മരിച്ചു. ഇതോടെ രാജ്യത്ത് മരണം 18 ആയി. മുംബൈയില്‍ 82 വയസുള്ള ഡോക്ടറാണ് കൊറോണ ബാധിച്ച് മരിച്ചത്. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ഡോക്ടറുടെ മരണം. ഇതോടെ മഹാരാഷ്ട്രയില്‍ മരണം ആറായി.

ഇദേഹത്തിന്റെ കുടുംബത്തിലെ ആറു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ കൊച്ചു മകന്‍ ലണ്ടനില്‍ നിന്ന് ഈ മാസം 12 ന് മുംബൈയിലെ വസതിയിലെത്തി സ്വയം ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

മഹാരാഷ്ട്രയില്‍ പുതിയതായി 23 പേര്‍ക്ക് കുടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 153 ആയി. മുംബൈയില്‍ മാത്രം 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ പുതിയതായി ആറു പേര്‍ക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 35 ആയി.

pathram:
Related Post
Leave a Comment