ഒരു ലിറ്റര്‍ ജവാന് രണ്ടായിരം രൂപ; മദ്യം വാങ്ങി കുടിച്ച ശേഷം പോലീസില്‍ വിവരം അരിയിച്ചു… പിന്നീട് നടന്നത്?

ഓച്ചിറ: ഒരു ലിറ്റര്‍ ജവാന് രണ്ടായിരം രൂപയ്ക്ക് വില്‍പന നടത്തിയ ആള്‍ അറസ്റ്റില്‍. അനധികൃതമായി വിദേശമദ്യം കടത്തി വന്‍ വിലയ്ക്ക് വിറ്റ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാപ്പന പ്രയാര്‍ തെക്ക് ആലുംപീടിക സന്തോഷ്(33), ആലുംപീടിക വാവല്ലൂര്‍ ലക്ഷംവീട്ടില്‍ മണിലാല്‍(31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിവറേജസ് കോര്‍പറേഷന്റെ ആലുംപിടികയിലുള്ള മ ദ്യവില്‍പന ശാലയില്‍ നിന്നാണ് വിദേശമദ്യം അനധികൃതമായി കടത്തി വിറ്റത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്നാണ് മദ്യം വാങ്ങാന്‍ ഒരാള്‍ ഇവിടെയെത്തിയത്. എന്നാല്‍ മദ്യാപനില്‍ നിന്ന് ഒരു ലിറ്റര്‍ ജവാന് രണ്ടായിരം രൂപയാണ് ഈടാക്കിയത്. മദ്യം വാങ്ങിക്കുടിച്ച ശേഷം മദ്യപന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മദ്യ വില്‍പന ശാലയിലെ ചുമട്ടുതൊഴിലാളിയാണ് സന്തോഷ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

pathram:
Related Post
Leave a Comment