വീടൊരു ബാറാക്കരുത്…!!!

ലോക്ക് ഡൌണ്‍ നാളുകളില്‍ വീടുകള്‍ ബാറാക്കി മാറ്റി കുടുംബാന്തരീക്ഷം അലോങ്കോലപ്പെടുത്തരുതെന്ന ഉപദേശവുമായി പ്രമുഖ മനശ്ശാസ്ത്രജ്ഞന്‍ ഡോ. സിജെ ജോണ്‍. സംസ്ഥാനം ലോക്ക്ഡൗണിലായ സാഹചര്യത്തില്‍ ബാറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഇത്തരത്തിലൊരു നിര്‍ദേശം അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മദ്യ കുപ്പി കൈവശം ഉള്ളത് കൊണ്ടും വീട്ടില്‍ മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ടും അളവ് കൂട്ടരുതെന്നും അദ്ദേഹം കുറിച്ചു.

സിജെ ജോണിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

മാന്യ മദ്യപാന്മാരോട് ഒരു അപേക്ഷയുണ്ട്. കുപ്പി വാങ്ങാനുള്ള അവകാശം സര്‍ക്കാര്‍ നിഷേധിച്ചിട്ടില്ല. ബിവറേജസ് ഔട്ട് ലെറ്റില്‍ അത് ലഭ്യമാണ്. അച്ചടക്കത്തോടെ വാങ്ങുന്ന കുപ്പി ഇനി വീട്ടില്‍ വച്ച് തുറക്കാനേ പറ്റൂ. ബാറും ഇല്ല. മദ്യ കുപ്പി കൈവശം ഉള്ളത് കൊണ്ടും, വീട്ടില്‍ മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ടും അളവ് കൂട്ടരുത്. സമയവും കാലവും നോക്കാതെ കുടിക്കുകയുമരുത് കൊറോണക്ക് എതിരെ എല്ലാവരും ചേര്‍ന്ന് പഴുതില്ലാത്ത പ്രതിരോധം തീര്‍ക്കുമ്പോള്‍ വീട്ടിലിരുന്നുള്ള മദ്യപാനത്തെ ഒരു പുതിയ പ്രശ്‌നം ആക്കരുത് .ഈ കാലയളവില്‍ മദ്യപാനം കുറയ്ക്കാം. ആ ചെലവ് ചുരുക്കി സാമ്പത്തിക ആസൂത്രണം ചെയ്യാം . ഇമ്മാതിരി ഒരു ബോധവത്ക്കരണവും കൂടി ബിവറേജസ് ഔട്ട് ലെറ്റില്‍ നല്‍കണം.

കേരളം പൊളിയാണ്…!!! ഈ വാര്‍ത്ത നോക്കൂ…

pathram:
Leave a Comment