സംസ്ഥാനത്ത് 12 പേർക്ക് രോഗം ഭേദമായി

സംസ്ഥാനത്ത് 12 പേർക്ക് രോഗം ഭേദമായി. അതേ സമയം പുതുതായി ഇന്ന് സംസ്ഥാനത്ത് ഒമ്പത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതിൽ ആറ് പേർ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് വ്യക്തമായിട്ടുണ്ട്.

എല്ലാ ബിവറേജസ് ഷോപ്പുകളും കള്ള് ഷാപ്പുകളും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പകർച്ചവ്യാധി തടയാൻ കേരള എപ്പിഡെമിക്ക് ഡിസീസ് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

വീട്ടിൽ കഴിയുന്നവർ പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും.
ഭക്ഷണം തദേശ സ്ഥാപനം ഉറപ്പാക്കണം.
പഞ്ചായത്തുകൾ കണക്ക് ശേഖരിക്കണം ഭക്ഷണം
വേണ്ടവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ഉണ്ടാക്കണം.
വിതരണം ചെയ്യുന്നവർ സുരക്ഷ
ഉറപ്പാക്കണം.

pathram desk 2:
Related Post
Leave a Comment