”ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന് മമ്മൂട്ടി..

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യംമുഴുവനും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 24 അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍.

”ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന തലക്കെട്ടോടെ” നടന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രം നമ്മളെ അത്തരത്തില്‍ ചിന്തിപ്പിക്കുന്നതാണ്. ലംഘനം മറികടന്ന് ചിലര്‍ പുറത്തിറങ്ങുമ്പോള്‍ അതിന്റെ തലവേദന അനുഭവിക്കുന്നത് പാവം നിയമപാലകരാണ്. ഈ ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം ആവശ്യമില്ല.

പൊതുജനങ്ങളുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ ഈ മഹാമാരിയേ ചെറുക്കാനാകൂ. എന്നാല്‍ അതില്‍ അലംഭാവം കാണിച്ചാല്‍ പരിണിത ഫലം ഭീകരമായിരിക്കും

pathram:
Related Post
Leave a Comment