മദ്യം ഓണ്‍ലൈനായി നല്‍കും; ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചു

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ മദ്യം ഓണ്‍ലൈനായി നല്‍കിയേക്കും. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ സാധ്യതകള്‍ തേടുകയാണ്. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കാനുള്ള ആലോചനകള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണ്‍ സമയത്ത് ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും തുറക്കേണ്ടതില്ലെന്നും മന്തിസഭാ യോഗത്തില്‍ തീരുമാനിച്ചു.

നേരത്തെ ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും അടക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയും പെട്ടെന്ന് മദ്യം ലഭിക്കാതായാല്‍ ഉണ്ടാവാനിടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങളും പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍, പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണും സംസ്ഥാനത്തെ ഗുരുതരമാകുന്ന സ്ഥിതിയും പരിഗണിച്ച് ബിവറേജുകളും ബാറുകളും അടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് മദ്യ വില്പനക്കുള്ള ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ബിപിഎല്ലുകാര്‍ക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നല്‍കാനും ധാരണയായി. ഭിന്നശേഷിക്കാര്‍ക്കും കിറ്റ് നല്‍കും. ആവശ്യമെങ്കില്‍ മറ്റുള്ളവര്‍ക്കു കൂടി അരി നല്‍കുമെന്നും യോഗത്തില്‍ ധാരണയായി.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ദിവസ വേതനക്കാര്‍ ബുദ്ധിമുട്ടും എന്നും അവരെ പ്രത്യേകം പരിഗണിക്കണമെന്നും നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബിപിഎല്ലുകാര്‍ക്ക് 15 കിലോ അരി അടങ്ങുന്ന കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റേഷന്‍ കടകള്‍ വഴിയാണ് ഇത് വിതരണം ചെയ്യുക.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment