കൊച്ചില്‍ നിന്ന് അയച്ച 67 സാംപിളുകളുടെ ഫലം നെഗറ്റീവ്

കൊച്ചി : എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച് 67 സാംപിളുകളുടെ ഫലം നെഗറ്റീവ്. നിലവില്‍ 16 പേരാണു മെഡിക്കല്‍ കോളജില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. 7 ബ്രിട്ടിഷ് ടൂറിസ്റ്റുകള്‍, 5 കണ്ണൂര്‍ സ്വദേശികള്‍, 3 എറണാകുളം സ്വദേശികള്‍, ഒരു മലപ്പുറം സ്വദേശി എന്നിവരാണു ചികിത്സയിലുള്ളത്.

രോഗ നിയന്ത്രണത്തിന്റെ ഭാഗമായി 31 വരെ ജില്ലയില്‍ കലക്ടര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതിനു വിലക്കുണ്ട്. സ്ഥാപനങ്ങളില്‍ സെന്‍ട്രലൈസ്ഡ് എസി സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതു തടഞ്ഞു.

തിങ്കളാഴ്ച കൊച്ചി തുറമുഖത്ത് എത്തിയ അഞ്ചു കപ്പലുകളിലെ 129 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. കൊറോണ കണ്‍ട്രോള്‍ റൂമിലേയ്ക്ക് എത്തുന്ന ഫോണ്‍വിളികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. രാവിലെ ഒമ്പതു മണി വരെ 434 ഫോണ്‍ വിളികളാണ് എത്തിയത്. ഇതില്‍ 259 എണ്ണവും പൊതുജനങ്ങളില്‍ നിന്നായിരുന്നു. ചുമ, തൊണ്ടവേദന, പനി തുടങ്ങിയവയുണ്ട്, കൊറോണ ടെസ്റ്റ് ചെയ്യണോ എന്നു ചോദിച്ചായിരുന്നു വിളികള്‍ ഏറെയുമെന്ന് അധികൃതര്‍ പറഞ്ഞു.

pathram:
Leave a Comment