നിരീക്ഷണത്തിൽ ഉള്ള മകൻ പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകർക്ക് നേരെ തട്ടിക്കയറി; സിപിഎം വനിതാ നേതാവിന് എതിരേ കേസ്

കോഴിക്കോട്: ഓസ്ട്രേലിയയിൽ നിന്നും നാട്ടിലെത്തിയ സി.പി.എം നേതാവും മുൻ മേയറുമായ എ.കെ.പ്രേമജത്തിൻ്റെ മകൻ ഹോം ക്വാറൻ്റീൻ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്പെക്ടർമാരോട് തട്ടിക്കയറിയതിനെതിരെ മെഡിക്കൽ കോളെജ് പൊലീസ് കേസ്സെടുത്തു.

മലാപ്പറമ്പ് സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. ബീന ജോയൻ്റ് ഹെൽത്ത് ഇൻസ്പെക്ടർ ഷനോജ് എന്നിവരാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലെത്തിയതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനായിരുന്നു നിർദ്ദേശം.ഓസ്ട്രേലിയ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് 28 ദിവസമാണ് ക്വാറൻ്റിംഗ് കാലാവധി.

എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു.ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ മുൻ മേയർ ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി.സംഭവത്തിൽ മെഡിക്കൽ കോളെജ് പൊലീസ് കേസ്സെടുത്തു.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment