തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കളക്ഷന്‍ എടുക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തണമെന്ന് മൈക്രോ ഫിനാന്‍സ് കമ്പനികളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കളക്ഷന്‍ ഏജന്റുമാരും വീടുകളില്‍ ചെന്നിരുന്ന് കുടുംബിനികളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയുണ്ടെന്നും അത് അനുവദിക്കാവുന്നതല്ലെന്നും അതിനാല്‍ രണ്ട് മാസത്തേക്ക് കളക്ഷന്‍ രണ്ട് മാസത്തേക്ക് നിര്‍ത്തണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ മുഖ്യമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനമായി. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആശുപത്രികളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും.
അതേസമയം കേരളത്തില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 25 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
കാസര്‍ഗോഡ് ജില്ലയില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ക്ക് കനത്ത പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലകളില്‍ പ്രത്യേക കൊവിഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ അഞ്ചുമണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
ഇതില്‍ കാസര്‍ഗോഡ് ജില്ലയില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണിവരെയായിരിക്കും കടകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതേസമയം മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ സമയക്രമം ബാധകമല്ല.
പൊതുഗതാഗതം ഉണ്ടാവില്ലെന്നും എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. സംസ്ഥാനത്തെ റസ്റ്റോറന്റുകള്‍ പൂട്ടാനും തീരുമാനമായിട്ടുണ്ട്. എന്നാല് ഹേം ഡെലിവറികള്‍ അനുവദിക്കും.
അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാത്ത സാഹചര്യമാണ് ഉള്ളത് ഇവര്‍ക്ക് ഭക്ഷണം ഉറപ്പ് വരുത്തുമെന്നും അവര്‍ക്ക് താമസത്തിനുള്ള പ്രത്യേക ക്യാമ്പും പരിശോധനയും നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave a Comment