തമിഴ്നാട്ടിൽ നാളെ മുതൽ നിരോധനാജ്ഞ

തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ നിരോധനാജ്ഞ. ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ മാർച്ച് 31 അർധരാത്രി വരെയാണ് സംസ്ഥാന സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ജില്ലകൾ തമ്മിലുള്ള അതിർത്തികൾ അടച്ചിടും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തുറക്കും. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസമുണ്ടാകില്ല.

മാർച്ച് 31 ശേഷം സാഹചര്യം വിലയിരുത്തി നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സർക്കാർ അറിയിച്ചു.

നിലവിൽ ഒമ്പത് പേർക്കാണ് തമിഴ്നാട്ടിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു.

pathram desk 2:
Related Post
Leave a Comment