കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിട്ടു , കണ്ണൂര്‍– കാസര്‍കോട് ജില്ലാ അതിര്‍ത്തികള്‍ അടച്ചു, സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും

കാസര്‍കോട്: കൊറോണ ബാധിത ജില്ലകള്‍ പൂര്‍ണമായും അടയ്ക്കാന്‍ നിര്‍ദ്ദേശം. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടും. മറ്റു കോവിഡ് ബാധിത ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും. യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. പൂര്‍ണമായും ജില്ലകള്‍ അടച്ചിടണമെന്ന് സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലും ഉന്നത തല യോഗത്തിലും അതു വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും.

കാസര്‍കോട് ജില്ലയിലൊഴികെ സംസ്ഥാനത്തെ ബവ്‌റിജസ് ഔട്‌ലെറ്റുകള്‍ അടയ്ക്കില്ല. ഉച്ചയ്ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കണ്ണൂര്‍– കാസര്‍കോട് ജില്ലാ അതിര്‍ത്തികള്‍ അടച്ചു. റോഡുകളിലും പാലങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പൊലീസ് നിരീക്ഷണം ഏര്‍പ്പെടത്തി. ചുരുക്കം ബസുകള്‍ മാത്രം കണ്ണൂര്‍ ജില്ലയ്ക്കകത്ത് സര്‍വീസ് നടത്തുന്നുണ്ട്. അത്യാവശ്യത്തിനു മാത്രമേ ആളുകള്‍ പുറത്തിറങ്ങുന്നുള്ളൂ.

ദേശീയ പാതയില്‍ മുളകൊണ്ടു ബാരിക്കേഡുകള്‍ കെട്ടിയാണു വാഹനങ്ങള്‍ തടയുന്നത്. ജനങ്ങളെയും കടത്തിവിടുന്നില്ല. കാലിക്കടവ് ആണൂര്‍ പാലത്തിനു സമീപത്താണ് അടച്ചത്. പൊലീസ് നിര്‍ദേശം ലംഘിച്ച് രാവിലെ എട്ടിന് കട തുറന്നതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബല്ലാ കടപ്പുറത്തെ എംകെ സ്‌റ്റോര്‍ ഉടമ, അലാമിപ്പള്ളി ലിസ ഫ്രൂട്ട് ഉടമ എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സമയപരിധിക്കു മുന്‍പ് നഗരത്തില്‍ ഓടിയ അഞ്ച് ഓട്ടോകളും കസ്റ്റഡിയിലെടുത്തു. ചരക്കു വാഹനങ്ങളും അവശ്യ സര്‍വീസുകളും മാത്രം ജില്ലകളില്‍ അനുവദിക്കും. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിട്ട നിലയിലാണ്. തിങ്കളാഴ്ച രാവിലെ നിയമം ലംഘിച്ച് നഗരത്തിലിറങ്ങിയ ജനങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചയച്ചു

pathram:
Leave a Comment