പ്രമുഖ താരങ്ങള്‍ക്ക് തങ്ങളുടെ വ്യാജന്‍മാര്‍ ശല്യമായിക്കൊണ്ടിരിക്കുകയാണ്. വ്യാജ പ്രൊഫൈലില്‍ ഇവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ക്ക് കുരുക്കിലാവുന്നത് താരങ്ങളും ആണ്. ഇപ്പോഴിതാ നടന്‍ ഉണ്ണി മുകുന്ദന്റെ വ്യാജനെ പിടികൂടിരിക്കുകയാണ് താരം. ഉണ്ണിമുകുന്ദന് വ്യാജനെ പിടികൂടിയ വിവരം ഉണ്ണിമുകുന്ദന്‍ തന്നെ താന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. അശ്ലീല വെബ്‌സൈറ്റില്‍ ഉണ്ണി മുകുന്ദന്റെ വ്യാജ പ്രൊഫൈല്‍ രൂപീകരിച്ചിരുന്നു എന്ന ആരോപണമാണ് താരം രംഗത്തെത്തിയത്.
ചെറി എന്ന് പേരുള്ള പ്രൊഫൈലില്‍ ഉണ്ണി മുകുന്ദന്റെ ചിത്രമാണ് കൊടുത്തിരിക്കുന്നത്. വിവാഹിതന്‍ ആണെന്നും ഡേറ്റിംഗിന് പെണ്‍കുട്ടികളെ തേടുന്നു എന്നും 25 വയസ്സ് ആണ് ഉള്ളതെന്നും ചെറിയുടെ പ്രൊഫൈല്‍ പറയുന്നു. എന്നാല്‍ ഉണ്ണി മുകുന്ദന്‍ വ്യാജ അക്കൗണ്ടിന്റെ പ്രൊഫൈലുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കു വച്ചു കൊണ്ടാണ് രംഗത്തു വന്നത്. ‘എനിക്ക് 25 വയസ് അല്ല പ്രായമൊന്നും ബിരുദധാരിയും അല്ല ഈ ഡേറ്റിംഗ് പരിപാടിക്ക് പോകാന്‍ എനിക്ക് വട്ട് ഒന്നും ഇല്ല എന്നും എന്റെ പേര് ചെറിയ എന്നല്ല’ എന്നും ഒന്നും അറിയിച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ ഏവര്‍ക്കും ജാഗ്രത നല്‍കിയത്.
അല്പം ഗുരുതരമായ നടപടിയാണ് ഉണ്ണി മുകുന്ദന്റെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ളത്. എന്നാല്‍ വ്യാജ അക്കൗണ്ടിന്റെ ഉടമയെ കണ്ടെത്താനൊ വേണ്ട നിയമനടപടികള്‍ സ്വീകരിക്കാന്‍ ഉണ്ണി മുകുന്ദന്‍ തയ്യാറായില്ല. ഏവരെയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നത് മാത്രമാണ് താരം ചെയ്തത്. നടന്മാരെ പോലെ തന്നെ നടിമാരും ഇത്തരത്തിലുള്ള ധാരാളം വെല്ലുവിളികള്‍ സമൂഹ്യ മാധ്യമങ്ങളില്‍ നേരിടുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരത്തിലുള്ള വ്യാജന്‍മാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് തക്കതായ ശിക്ഷ നല്‍കണം എന്നാണ് പൊതുജന അഭിപ്രായം.
Leave a Comment