കനിക കപൂറിനെതിരായ കേസ് ഒഴിവാക്കാന്‍ ശ്രമം; റിപ്പോര്‍ട്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍ തിരുത്തി

ന്യൂഡല്‍ഹി: കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നു. ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന കനികയുടെ ആരോപണം തെറ്റാണെന്നും താരത്തെ പോലെയല്ല, രോഗിയെപ്പോലെ പെരുമാറാന്‍ ഗായിക തയാറാകണമെന്നും ക്വാറന്റീന്‍ ചെയ്ത ലക്‌നൗ സഞ്ജയ് ഗാന്ധി പിജിഐഎംഎസ് ആശുപത്രി ഡയറക്ടര്‍ പി.കെ. ധിമന്‍ പറഞ്ഞു.

ഇതിനിടെ, കനികയ്‌ക്കെതിരായ കേസ് ഒഴിവാക്കാന്‍ നടക്കുന്ന ശ്രമങ്ങളും വിവാദമായി. ലക്‌നൗ വിമാനത്താവളത്തില്‍ കനികയെ പരിശോധിച്ചിരുന്നതായും ഉയര്‍ന്ന അളവില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായും നല്‍കിയ ആദ്യ റിപ്പോര്‍ട്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍ തിരുത്തിയെന്നാണു വിവരം. വിമാനത്താവളത്തില്‍ കനികയെ പരിശോധിച്ചില്ലെന്നാണ് പുതിയ കത്ത്.

അതേസമയം, കാന്‍പുരില്‍ കനികയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത 56 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ ഫലം ലഭിച്ച 11 പേരുടേതും നെഗറ്റീവ് ആണ്‌

pathram:
Related Post
Leave a Comment