ട്രെയിനിൽ യാത്ര ചെയ്ത 12 പേർക്ക് കൊറോണ

ട്രെയിനിൽ യാത്ര ചെയ്ത 12 പേർക്ക് കൊവിഡ് 19. മുംബൈയിൽ നിന്ന് ജബൽപൂരിലേക്ക് യാത്ര ചെയ്ത നാല് യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹി-രാമഗുണ്ടം ട്രെിനിലെ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. റെയിൽവേയാണ് രോഗബാധിതരെ കണ്ടെത്തിയത്. യിത്രകൾ നിയന്ത്രിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 271 ആയി. രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കുമ്പോഴും കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.

കാശി വിശ്വനാഥ ക്ഷേത്രം മാർച്ച് 24 വരെ അടച്ചു. ഇന്ന് അർദ്ധരാത്രി മുതൽ രാജ്യാന്തര വിമാനങ്ങൾക്ക് ഏർപെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നിലവിൽ വരും. നാളെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കും. ഡൽഹി കേരള ഹൗസിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ അത്യാവശ്യ സർവീസ് ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും. ലഖ്‌നൗവിൽ രോഗം സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം ഇടപഴകിയവരുടെ പട്ടിക തയാറാക്കി വരികയാണെന്ന് ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

pathram desk 2:
Related Post
Leave a Comment