മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും മകനും കനികാ കപൂറിന്റെ പാര്‍ട്ടില്‍ പങ്കെടുത്തു; പാര്‍ട്ടി കഴിഞ്ഞ് പാര്‍ലിമെന്റിലും പോയി

ഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ മകനായ ദുഷ്യന്ത് സിംഗും ഗായിക കനികാ കപൂര്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഗായിക കനികാ കപൂറിന് കൊറോണ സ്ഥിരീകരിച്ച വിവരം അറിഞ്ഞ് ദുഷ്യന്ത് സിംഗും അമ്മ വസുന്ധര രാജെയും സ്വയം നിരീക്ഷണത്തിലാണ് എന്നാണ് വിവരം. വസുന്ധര രാജെയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. എംപി കൂടിയായ ദുഷ്യന്ത് സിംഗ് പാര്‍ട്ടി നടന്ന അടുത്ത ദിവസം പാര്‍ലമെന്റില്‍ എത്തിയിരുന്നു. സുരേന്ദ്ര നഗര്‍ നിഷികന്ത്, മനോജി തിവാരി എന്നിവര്‍ക്കൊപ്പമാണ് സെന്‍ട്രല്‍ ഹാളില്‍ ദുഷ്യന്ത് സിംഗ് ഇരുന്നത്.

pathram:
Related Post
Leave a Comment