കൊറോണയെ തുരത്താന്‍ പൂജ നടത്തി പാലക്കാട്ടെ ഒരു ക്ഷേത്രം; 41 ദിവസത്തിനുള്ളില്‍ കൊറോണയെ ലോകത്ത് നിന്നകറ്റും

പാലക്കാട് : കൊറോണ വൈറസ് വ്യാപിക്കുന്നതിനിടെ മൃത്യജ്ഞയ ഹോമം നടത്തി പാലക്കാട്ടെ ഒരു ക്ഷേത്രം. കൊറോണയെ ഭൂലോകത്ത് നിന്നുമകറ്റാന്‍ മൃത്യജ്ഞയ ഹോമം നടത്തിയിരിക്കുകയാണ് പാലക്കാട്ടെ ചിറ്റൂര്‍ ദുര്‍ഖോഷ്ടം വ്യാസ പരമാത്മ ക്ഷേത്രം.

ഇന്ന് രാവിലെ മുതലായിരുന്ന കൊറോണയ്ക്കതിരെ ക്ഷേത്രത്തില്‍ പൂജ നടന്നത്. കാഞ്ഞിരത്തടിയില്‍ തീര്‍ത്ത 108 സ്ത്രീ പുരുഷ രൂപങ്ങളില്‍ കൊറോണ വൈറസിനെ ആവാഹിച്ചതിന് ശേഷം അഗ്‌നിയില്‍ ദഹിപ്പിച്ച ചിതാഭസ്മം തിരുവില്ലാമല ഐവര്‍ മഠത്തില്‍ നിമഞ്ജനം ചെയ്യുകയായിരുന്നു. കൊറോണ മുന്‍കരുതലിനെ തുടര്‍ന്ന് പൊതു ജനങ്ങളെ പങ്കെടുപ്പിക്കാതെയാണ് പൂജ നടന്നത്. 41 ദിവസത്തിനുള്ളില്‍ കൊറോണയെ ലോകത്ത് നിന്നകറ്റി ശാന്തിയും സമാധാനും കൈവരുമെന്നാണ് അവകാശ വാദം.

pathram:
Related Post
Leave a Comment