കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ മരിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ മരിച്ചു. സ്ഥിതി വളരെ മോശമായ ഇറാനില്‍നിന്ന് ഇതിനോടകം 590 പേരെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

അതേസമയം, ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാര്‍ക്ക് ഇറാനിയന്‍ സര്‍ക്കാര്‍ ചികിത്സാസൗകര്യവും മികച്ച പരിചരണവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരെ തനിച്ചുപാര്‍പ്പിക്കുകയും മികച്ച പരിചരണവും ചികിത്സാസൗകര്യവും ഇറാനിയന്‍ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. അവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്നും അവരെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത് വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

pathram:
Related Post
Leave a Comment