കൊറോണ സ്‌ക്രീനിങ്ങുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊറോണ സ്‌ക്രീനിങ് നടന്നു. കൊച്ചി സിറ്റി പോലീസുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിക്കല്‍ ഫിസിഷ്യന്‍, നേഴ്‌സിങ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന മൊബൈല്‍ മെഡിക്കല്‍ സര്‍വീസ് വാഹനം സജ്ജമാക്കിയിരുന്നു. സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരെയും ഇവിടുന്ന് ട്രെയിന്‍ കയറാനെത്തിയവരെയുമാണ് സ്‌ക്രീനിങ്ങിന് വിധേയമാക്കിയത്. സ്‌ക്രീനിങ്ങിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ ഉപയോഗത്തെക്കുറിച്ച് ബോധവല്‍കരണം നടത്തുകയും മാസ്‌ക്കുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

pathram desk 2:
Related Post
Leave a Comment