ഷവോമിയുടെ ഫോൺ പൊട്ടിത്തെറിച്ചു

ഷവോമിയുടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു റെഡ്‌മിയുടെ നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു ഇത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്കെതിരെ പരാതി ഉയർന്നിരിക്കുകയാണ് .ഹരിയാന ഗുഡ്‌ഗാവ് സ്വദേശിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചെന്നു പരാതിയുയർന്നിരിക്കുന്നത് .

ബാഗിൽ സൂക്ഷിച്ചിരുന്ന റെഡ്മി നോട്ട് 7 പ്രൊ ഫോൺ ആണ് പൊട്ടിത്തെറിച്ചത് .ബാഗ് ഉൾപ്പടെ കാത്തിരുന്നു .സോഷ്യൽ മീഡിയയിലൂടെയാണ്‌ ഈ കാര്യം വികേഷ് കുമാർ എന്ന റെഡ്മി നോട്ട് 7 പ്രൊ ഉപഭോതാവ് അറിയിച്ചിരിക്കുന്നത് .2019 ഡിസംബറിലാണ് ഈ സ്മാർട്ട് ഫോൺ വികേഷ് വാങ്ങിയിരുന്നത് .സ്മാർട്ട് ഫോണിന് പുറമെ ഇയാളുടെ ബാഗും കത്തിനശിച്ചതായി കുറിപ്പിലൂടെ പറയുന്നു .

എന്നാൽ ഷവോമിയുടെ സർവീസ് സെന്ററിൽ നിന്നും വളരെ മോശമായ പ്രതികാരമാണ് ഇതിനെ തുടന്ന് ഉണ്ടായിരിക്കുന്നത് .ഇതിനെ തുടർന്നാണ് വികേഷ് സോഷ്യൽ മീഡിയയിൽ ഈ കാര്യം പറഞ്ഞിരിക്കുന്നത് .ഷവോമി ഇതിനെ നിഷേധിച്ചിരിക്കുകയാണ് .

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment