തിരുവനന്തപുരം : ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സ്വയം നിരീക്ഷണത്തില്‍. കൊറോണ സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടര്‍ പങ്കെടുത്ത പരിപാടിയില്‍ വി മുരളീധരനും പങ്കെടുത്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും പൊതുപരിപാടികള്‍ ഒഴിവാക്കികൊണ്ട് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കഴിയുകയാണ് അദ്ദേഹം.
ഈ മാസം രണ്ടിന് സ്‌പെയിനില്‍ നിന്നെത്തിയ ഒരു ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മൂന്ന് ദിവസത്തോളം രോഗികളെ പരിശോധിച്ചിരുന്നു. ഈ സമയം ശ്രീചിത്രയില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ മുരളീധരന്‍ എത്തിയിരുന്നു. രോഗബധിതനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ട്.
ഇന്നലെ മുതല്‍ മുരളീധരന്‍ പൊതുപരിപാടികളിലോ യോഗങ്ങളിലോ പങ്കെടുത്തിരുന്നില്ല. വരും ദിവസങ്ങളിലും പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കേന്ദ്രമന്ത്രിയുടെ തീരുമാനം. ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരും ജീവനക്കാരും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
Leave a Comment