കാക്കനാട് : കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി ജില്ലാ കളക്ടർ എസ്. സുഹാസ്. ഇന്നലെ കളക്ടർ
കൈകൾ സോപ്പുപയോഗിച്ചു കഴുകിയതിനു ശേഷമാണ് ഓഫീസിലേക്കു കയറിയത്. സംസ്ഥാന സർക്കാരിൻ്റെ കോവിഡ്- 19 പ്രതിരോധ പ്രവർത്തനമായ ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിൽ പങ്കാളിയാകുകയായിരുന്നു കളക്ടർ. കളക്ടറേറ്റ് അങ്കണത്തിൽ വാഹനത്തിൽ നിന്നിറങ്ങിയ കളക്ടർ ആദ്യം ഇവിടെ തയാറാക്കിയിരുന്ന
സാനിറ്റൈൈസർ ഉപയോഗിച്ചു കൈ വൃത്തിയാക്കി. പിന്നീട് സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകി. അതിനു ശേഷമാണ് ഓഫീസിലേക്ക് കയറിയത്.
ക്യാമ്പയിൻ്റ ഭാഗമായി കളക്ടറേറ്റ് പ്രവേശന വാതിലിനു സമീപം പൊതുജനങ്ങൾക്കും ജീവനക്കാർക്കും കൈകൾ ശുചിയാക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ കൈകൾ ശുചിയാക്കിയതിനു ശേഷം മാത്രമേ ഓഫീസുകളിൽ പ്രവേശിക്കാവൂ. ഇതിനായുള്ള സോപ്പും വെള്ളവും സാനിറ്റൈസറും കളക്ടറേറ്റിൽ ഒരുക്കി. ജീവനക്കാരാണ് ഇന്നലെ ഇതിനായുള്ള സൗകര്യം ഒരുക്കിയത്.
ഫലപ്രദമായി കൈകഴുകി , വ്യക്തി ശുചിത്വം പാലിച്ച് കോ വിഡ്- 19 വൈറസിൻ്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കുകയാണ് ബ്രേക്ക് ദ ചെയ്ൻ ക്യാമ്പയിനിൻ്റെ ലക്ഷ്യം. സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ , ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നത്.
Leave a Comment