പ്രമുഖ നടിക്ക് കൊറോണ സ്ഥിരീകരിച്ചു

ജെയിംസ് ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളേസ് നായികയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവിന് കൊറോണ സ്ഥിരീകരിച്ചു. നടി തന്നെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഒരാഴ്ചയായി തനിക്ക് സുഖമില്ലെന്നും പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചതെന്നും വോള്‍ഗ പറയുന്നു.

‘ഒരാഴ്ചയായി സുഖമില്ല, പരിശോധന നടത്തിയപ്പോള്‍ കൊറോണ സ്ഥിരീകരിച്ചു. പനിയും തളര്‍ച്ചയുമായിരുന്നു പ്രധാന ലക്ഷണങ്ങള്‍. വീടിന് പുറത്തിറങ്ങാതെ വിശ്രമിക്കുകയായിരുന്നു. എല്ലാവരും കൊറോണയെ ചെറുക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.’ വോള്‍ഗ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

2008 ല്‍ പുറത്തിറങ്ങിയ ബോണ്ട് ചിത്രം ക്വാണ്ടം ഓഫ് സൊളാസിലാണ് വോള്‍ഗ വേഷമിട്ടത്. ഡാനിയേല്‍ ക്രേഗായിരുന്നു ചിത്രത്തിലെ നായകന്‍. ഒബ്‌ളീവിയണ്‍, മൊമന്റെം, ദ ഡിവൈന്‍ വാട്ടര്‍ തുടങ്ങിയവയാണ് വോള്‍ഗയുടെ മറ്റ് പ്രധാന ചിത്രങ്ങള്‍.

pathram desk 2:
Related Post
Leave a Comment