ബിഗ് ബോസിൽ നിന്നു രജിത് സാറിനെ പുറത്താക്കിയതിൽ സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം

പ്രേക്ഷകർക്ക് വലിയൊരു ഷോക്ക് നൽകി കൊണ്ട് ‘ബിഗ് ബോസ്’ പരിപാടിയിൽ നിന്നും ജനപ്രിയ മത്സരാർത്ഥി രജിത് കുമാറിനെ പുറത്താക്കിയിരിക്കുകയാണ്. മറ്റൊരു മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനെത്തുടർന്ന് പരിപാടിയിൽ നിന്നും താൽക്കാലികമായി അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

തിരിച്ചെടുക്കാൻ രേഷ്മയോട് സമ്മതം ചോദിച്ചപ്പോൾ പറ്റില്ല എന്നാണ് അവർ മറുപടി നൽകിയത്. ഇതേ തുടർന്ന് അദ്ദേഹം ബിഗ് ബോസ് പരിപാടിയിൽ നിന്നും പുറത്താക്കുകയായിരുന്നു. നിരവധി പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ സജീവമായി കഴിഞ്ഞു. ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റ് ഈ പരിപാടിയെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ് വലിയ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ പ്രതികരണം അറിയിച്ചത്. ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
“…പണ്ഡിറ്റിന്ടെ “ബിഗ് ബോസ്സ്” നിരീക്ഷണം..പാവം Dr. രജിത് സാ൪ പരിപാടിയില് നിന്നും ഔട്ടായതില് വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്ന൪ ആകുമെന്നും flat അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ…സാറിനെ ഇടിച്ചവനെ ടാസ്കിന്ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാൻ കാരണമായവരെ ടാസ്കിന്ടെ ഭാഗമാണെന്ന രീതിയില് വെറുതെ വിട്ടു….”

“…എന്നാല് സാറിന്ടെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള് ഉടനെ പറഞ്ഞ് വിട്ടു. അപ്പോള് ടാസ്കിന്ടെ ഭാഗമെന്ന നീതി കിട്ടിയില്ല. രജിത് സർ നു എന്തെല്ലാം പരുക്കുകൾ പറ്റിയതാണെന്ന് കൂടി ഓ൪ക്കണമായിരുന്നു. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീർപ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല. (വാല് കഷ്ണം..അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോ൪ട്ട്. ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ.. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്…. നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪) Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക് അര പണ്ഡിറ്റ്)… “

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment