കൊറോണ ബാധിതനായ യുവാവ് സഞ്ചരിച്ച റൂട്ട് മാപ്പ്; ഇടുക്കിയിലെത്തിയത് കൊച്ചിയിൽ നിന്ന്…

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ കൊറോണ ബാധിതൻ സഞ്ചരിച്ച പ്രദേശങ്ങളുടെ വിവരം പുറത്തുവിട്ട് ഇടുക്കി ജില്ലാ കളക്ടർ.

ഏഴാം തിയതിയാണ് കൊറോണ സ്ഥിരീകരിച്ച യുകെ പൗരനടങ്ങുന്ന 19 അംഗ സംഘം മൂന്നാറിലെത്തിയത്. മൂന്നാർ ടീ കൗണ്ടിയിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ പത്താം തിയതി മുതൽ നിരീക്ഷണത്തിലായിരുന്നു.

രേഗബാധിതർ കൊച്ചിയിൽ തങ്ങിയിട്ടുണ്ട്. ഇവർ ചെറുതുരുത്തിയിലും അതിരപ്പള്ളിയിലും പോയിട്ടുണ്ട്. മാർച്ച് 6ന് കൊച്ചി കാസിനോ ഹോട്ടലിൽ ഇവർ തങ്ങിയിട്ടുണ്ട്.

യുകെ പൗരനും ഭാര്യയും റിസോർട്ടിൽ നിന്ന് കടന്നതിൽ റിസോർട്ട് അധികൃതരുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചുവെന്ന് സർക്കാർ കുറ്റപ്പെടുത്തി. ജില്ലാ ഭരണകൂടത്തിനു് പിഴവ് സംഭവിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ ഇയാളെ സെക്യൂരിറ്റി ചെക്കിനിടെയാണ് തടഞ്ഞത്. തുടർന്ന് ഇയാളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ ഇവിടെ ഐസൊലേഷനിലാണ്.

pathram desk 2:
Related Post
Leave a Comment